09:13pm 11 November 2026
NEWS
എം.കെ. രാഘവൻ വക്കീൽ പുരസ്‌ക്കാരദാനം
08/11/2025  05:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എം.കെ. രാഘവൻ വക്കീൽ പുരസ്‌ക്കാരദാനം

കേരളത്തിൻറെ ചരിത്രത്തിൽ പ്രോജ്ജ്വലമായ ഒരു അദ്ധ്യായത്തിനുടമയായ എം.കെ. രാഘവൻ വക്കീലിൻറെ പേരിൽ ശ്രീനാരായണ സേവാസംഘം ഏർപ്പെടുത്തിയിട്ടുള്ള എം.കെ. രാഘവൻ വക്കീൽ പുരസ്ക്കാരം നവംബർ 9നു 2.30ന് എറണാകുളം സഹോദര നഗറിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കെ. സുധാകരൻ. എം.പി.യ്ക്കു നൽകും സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സഹോദരൻ മാസിക ചീഫ് എഡിറ്റർ എൻ.എം. പിയേഴ്സൺ ആമുഖ പ്രഭാഷണം നടത്തും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഹൈബി ഈഡൻ. എം.പി, ടി.ജെ. വിനോദ്.എം.എൽ.എ, കെ. ബാബു. എം.എൽ.എ, മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി വൈസ് പ്രസിഡന്റ് പി.വി. മിനി, എം.വി. ബെന്നി എന്നിവർ ആശംസകളർപ്പിക്കും. കെ. സുധാകരൻ എം.പി. മറുപടി പ്രസംഗം നടത്തും. സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ പ്രസംഗിക്കും.                      
       

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img